All Articles

തലച്ചോറിലെ പാട്ടുപെട്ടി

Harmonium

രാവിലെ എണീറ്റത് മുതല് തലയ്ക്കകത്തു ‘प्यार का पहला खत लिखने मैं, वक़्त तो लगता हैं 🎼’ നിർത്താതെ play ചെയ്തോണ്ടിരിക്കുകയാണ്.

ചെവി പോലും വേണ്ട ഈ പാട്ടു കേക്കാൻ. തലച്ചോറിനകത്തു പണ്ടൊരെക്കെയോ കേറ്റി വച്ച tape recorder ഇന്നും ഒട്ടും fungus അടിക്കാതെ work ചെയ്യുന്നുണ്ട്.

ഈ പണ്ടാരം നിക്കൂല എന്ന് ബോധ്യം ആയതോടെ, Phone-ലെ ആപ്പും തുറന്നു Spotify on ചെയ്തു bluetoothഉം ഇട്ടു ജഗ്ജിത് സിങ്ങിനെ loopലും ഇട്ടു. പണി കുറെ ഉണ്ടല്ലോ ഇന്ന് ചെയ്തു തീർക്കാൻ. Flight ✈️ ഒക്കെ ഇല്ലേ പിടിക്കാൻ. തിരിച്ചു പോണ്ടേ ബംഗളൂർക്ക്.

ഇല്ല, രക്ഷയില്ല, ഒരു രക്ഷയും ഇല്ല. ഒരു തേങ്ങയും നടക്കുന്നില്ല.

പ്രശ്നം ഗുരുതരം ആണ്.

മാളിയേക്കൽ സോണിയുടെ മാളികയുടെ balconyഇൽ നിന്ന് ‘കൊച്ചി കായലിലോട്ടു🎵’ കുറച്ചു നേരം നോക്കീം കേട്ടും നിന്നപ്പൊ പ്രശ്നം മനസ്സിലായി. ഇന്നലെയുടെ hangover ആണ്!

കുടിച്ച മദ്യത്തിന്റെ അല്ല, കേട്ട ദൈവീക സംഗീതത്തിന്റെ.

കീഴടങ്ങുക മാത്രമേ ഉള്ളു പോംവഴി. നന്നായിട്ടു കീഴടങ്ങി പരിചയവും ഉണ്ട്.

ഇരുന്നു ജഗ്ജിത് സിങ്ങിൽ ഒന്ന് കൂടി focus ചെയ്യാൻ തീരുമാനിച്ചു.

🎼🎼….बेखुदी क्या चीज़ हैं, इश्क़ कीजिए, फिर समझिए…🎼🎼

അത് കേക്കുമ്പോ, പക്ഷെ, ഇടയ്ക്കിടയ്ക്ക്, ലതാജിയുടെ അല്ലാത്ത ഒരു ശബ്‍ദത്തിൽ ‘रुलाके गया सपना मेरा 🎵🎼’ ഇടയ്ക്കിടയ്ക്ക് തല പൊക്കുന്നു. ഒരു ഊശാൻ താടിയുള്ള ഗായക രൂപവും മനസ്സിൽ വരുന്നു, ഒരിതൾ വെള്ളി ഊശാൻ താടി ഉള്ള ഗായക രൂപം.

ആ song-threadഇൽ പിടിച്ചു അത് വഴി പോയാലോ എന്ന് വിചാരിച്ചപ്പോ ദാ കേക്കുന്നു ഒരു ഓടകുഴൽ നാദം, കൂടെ ഇമ്പമുള്ള തബലയും. ഓടക്കുഴലിന്റെ വഴി പോവൽ ഒരു choice അല്ലായിരുന്നു. ബാക്കിയുള്ള വഴികളൊക്കെ കൺ വെട്ടത്തിൽ നിന്ന് മാഞ്ഞു പോയ സ്ഥിതിക്ക്, ഈ വഴി മാത്രമേ തെളിഞ്ഞു കാണുന്നുള്ളു. ഗായക രൂപം വരെ ആ വഴി പോകുന്നത് കണ്ടപ്പോൾ പിന്നെ തെല്ലും doubt ഇല്ല. പോവുക തന്നെ. ഇതെന്നെ വഴി. ഇടയ്ക്കിടയ്ക്ക് തബല ആണോ ഓടകുഴൽ ആണോ വഴി വെട്ടുന്നത് എന്നുള്ള സംശയവും ഉണ്ട് മനസ്സിൽ. ആ… ആർക്കറിയാം ഇതൊക്കെ, നമ്മക്ക് കൂടെ പോയാ പോരെ!

വഴിപോക്കർ ആരൊക്കെയോ ഇതിൽ ഉപ്പ് കൃത്യം ആണെന്നും, സ്വരങ്ങളും രസങ്ങളും ഒക്കെ കിറുകൃത്യമായി കേക്കുന്നുണ്ട് എന്നൊക്കെ പറയുന്നു. പടച്ചോനറിയാം! ഞാൻ നല്ല lost ആണെന്ന doubt അടിച്ചു തുണ്ടങ്ങിയിരിക്കുന്നു. Doubt അല്ല, നല്ല lost ആണ്.

ഞാൻ കട്ട lost ആയ കാര്യം ജിന്നുകൾ സമ്മാനിച്ച ബഹുവർണ തസ്ബീഹുകൾ വഴി ഗായക രൂപം അറിയുന്നുണ്ടോ എന്തോ? ഇതൊക്കെ പുള്ളിടെ അടുത്ത് എത്തുന്നെണ്ടെന്നു പുള്ളി പറഞ്ഞ പോലെ ഒരു ഓർമ്മ. എന്തായാലും ഒരു കാര്യം ഉറപ്പാ, ആ Bengude Harmonium വഴി ഇങ്ങോട്ടു തന്നു വിട്ടതൊക്കെ തന്നെ ആണ് അങ്ങോട്ട് തിരിച്ചു കൊടുത്തു വിടുന്നതും. പുള്ളി lost ആയ പരിസരത്തു തന്നെ ആവും ഞാനും lost ആയിരിക്കുന്നത്. Good scene!

അങ്ങനെ രാഗങ്ങളിൽ സ്വയം മറന്നു, ലയിച്ചു, മത്തായി ഇരിക്കുമ്പോ ആണ് ഒരു പുതിയ തോന്നൽ. മ്മളെല്ലാരും വഴി പോക്കർ ആണെന്നും, ഇതൊരു യാത്ര ആണെന്നും, ഇത് മാത്രം അല്ല വഴി എന്നും, ബോധം എനിക്ക് നന്നായിട്ടു പോയിട്ടുണ്ടെന്നുമുള്ള ബോധം വരുത്തി structured vibrations രക്ഷയ്ക്ക് എത്തുന്നത്.

കൊൽക്കത്ത ചുവയുള്ള, തനി തങ്കത്തിന്റെ ഭാരമുള്ള ഓരോ pluck on the Sitar strings seem to set rhythm in time itself. It’s like the vibrations are decorating time, the way art decorates space.

ഇതെല്ലം ഓർത്തു നിർവൃതി കൊണ്ടിരിക്കുമ്പോൾ ആണ് ഒരു കാര്യം മനസ്സിലാവുന്നത്. ഞാൻ യാന്ത്രികമായി പെട്ടിയും ഒക്കെ pack ചെയ്തു, Uberഉം book ചെയ്തു അങ്ങനെ taxi-യിൽ ഇരിക്കുകയാണ്. തിരിച്ചു ബംഗളൂർക്ക് പോവാനുള്ള Flight പിടിക്കാൻ. കൊള്ളാം, not bad for a morning spent day dreaming.

I feel like a kid, doing whatever it is that I’m doing and being present, but actually blissfully unaware of all that I’m doing. Afterall, such paradoxes are what makes life worth living.

അപ്പഴാണ് ഒരു കാര്യം ഓർമ വന്നത്, എന്നെ ഇങ്ങനെ ഒരു കുട്ടി ആക്കിയതിൽ ഗായക രൂപത്തിന്റെ പങ്ക് ചില്ലറയല്ല.

ഗസലുകൾ പാടിക്കൊണ്ടിരിക്കുമ്പോൾ ഗായകൻ യുവി വാവയുടെ ചലനങ്ങൾ നിർത്താതെ follow ചെയ്യുന്നുണ്ടായിരുന്നു. It felt like he was connecting with his own inner child through Yuvi. അത് കൂടി കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു!

ഒരു മെഹ്‌ഫിലിൽ ലയിച്ചു lost ഒക്കെ ആവാൻ ഒരു ‘കുട്ടി ആയാൽ മതി’ എന്ന് 5 വർഷം മുന്നേ ഗായകൻ വേറെ ഒരു യാത്രയിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു.

“വാസ്തവത്തിൽ genuine ആയിട്ടുള്ള ഒരു കവിത വായിക്കാനോ, അത് പോലത്തെ ഒരു പാട്ട് കേൾക്കാനോ, അല്ലെങ്കിൽ അങ്ങനെ ഉള്ള ഒരു ചിത്രം കാണാനൊക്കെ നമ്മള് ആരും കവികളോ, ഗായകരോ, ചിത്രകാരന്മാരോ ഒന്നും ആവണ്ട ആവശ്യല്യ…കുട്ടികളായാ മതി!” - ഷാഹ്ബാസ് അമൻ

ആ യാത്രാമധ്യേ, ‘പ്രേതം ഇണ്ടായിറ്റാ’ എന്ന് മലബാർ accentഇൽ കേട്ട് rush of nostalgia കിട്ടുന്നതിനൊക്കെ ഒരു ഭാഗ്യം വേണെടൊ…കോഴിക്കാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ കിസ്മത്ത്!

തലച്ചോറിനകത്തുള്ള പാട്ടുപെട്ടി വീണ്ടും പണി തുടങ്ങി.

🎼🎵🎶ആകാശമായവളെ….!🎼🎵🎶

അവളേം തേടി ഞാനും പറന്നു തുടങ്ങി ആകാശത്തേക്ക്. Indigo 6675ഇൽ. Bangalore bound.

പോട്ടെ ✈️

Gratitude

  1. Rajesh Cherthala (Flute), Anand(Tabala), KJ Paulson(Sitar), Nijith(Sound), Binesh(Additional Percussion), sound team and the one and only Shahbaz Aman for gracing the evening with some divine music.
  2. Jubin Shaju for gifting this unique experience specially to birthday boy Galib and to all of us.
  3. Photo Courtesy: Liz Arrackal
  4. Hosts: Anisha & Sony Joy
  5. Birthday boy Galib, for reading the drafts of this post

Links to songs and video mentioned in the above post

  1. प्यार का पहला खत - जगजीत सिंह
  2. കായലിനരികെ - ഷാഹ്ബാസ് അമൻ
  3. होश वालों को खबर क्या - जगजीत सिंह
  4. रुलाके गया सपना मेरा - लता मंगेशकर, बर्मन
  5. To the child in us - Narrated by Shahbaz Aman- Kochi Muziris Biennale
  6. ആകാശമായവളെ - ഷാഹ്ബാസ് അമൻ, ബിജിബാൽ

Plug

Ghazals by Gemo - A Spotify playlist I’ve started curating with ghazals I’m enjoying.